Saturday, January 2, 2010

പുതുവത്സരാശംസകള്‍.

ഒരു പുതിയ വര്‍ഷം കൂടി സമാഗതമായി. കടന്നുപോയ വര്‍ഷത്തിലേക്ക് ഒരു ചെറിയ എത്തിനോട്ടത്തിളുടെയാണ് നാം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. നമ്മുടെ നേട്ടങ്ങള്‍, നഷ്ട്ടങ്ങള്‍,പ്രതീക്ഷകള്‍ എല്ലാം ഒരു ചലച്ചിത്രം എന്നപോലെ നമ്മുടെ മുന്നിലുടെ മിന്നിമറയുന്നു. ഒരുപക്ഷെ പുതുവര്‍ഷം നഷ്ട്ടങ്ങളുടെയും നേട്ടങ്ങളുടെയും ഒരു കണക്കെടുപ്പ് കൂടിയാണ്. ചിലപ്പോള്‍ അത് നമുക്ക് പുതിയ പ്രതീക്ഷകള്‍ നല്‍ക്കുന്നു. ചിലപ്പോള്‍ അത് നമ്മുടെ പ്രതീക്ഷകളെ തന്നെ ഇല്ലാതാക്കുന്നു. കഴിഞ്ഞുപോയതിനെ പറ്റി ആലോചിക്കാതെ കുറിക്കാം നമുക്കൊരു പുതിയ തുടക്കം.പ്രതീക്ഷകളും വിശ്വാസങ്ങളും സഫലമാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്.......